21 cm line of Hydrogen

ഒരു ഇലക്ട്രോണിന്റെ സ്പിൻ 1/2 ആണ്. പ്രോട്ടോണിനും സ്പിൻ 1/2



ആണ്. ഒരു ഹൈഡ്രജൻ ആറ്റത്തിൽ ഒരു പ്രോട്ടോണും ഒരു ഇലക്ട്രോണും ആണ് ഉള്ളത്. അപ്പോൾ ആകെ സ്പിന്നിന് രണ്ട് സാധ്യതകളുണ്ട്. ഒന്ന് രണ്ടും ഒരേ ദിശയിലാകാം. അപ്പോൾ ആകെ സ്പിൻ 1 കിട്ടും. അല്ലെങ്കിൽ എതിർദിശയിലാകാം. അപ്പോൾ 0 കിട്ടും.

ഈ രണ്ടു നിലയും തമ്മിൽ ഊർജ്ജനിലയ്ക്ക് അല്പം വ്യത്യാസം ഉണ്ട്. n=1 ആയ നിലയിലെ ഊർജ്ജം -13.6 eV ആണെന്നറിയാമല്ലൊ. F( അതായത് ആകെ സ്പിൻ) 1 ആയത് ഇതിനേക്കാൾ അല്പം കൂടുതലാണ്. 0 ആകുമ്പോൾ കുറവും. ഏതായാലും ഈ രണ്ട് ഊർജ്ജനിലകളും തമ്മിൽ അല്പം വ്യത്യാസം ഉണ്ട്. ഇതിനെ Hyperfine splitting എന്ന് വിളിക്കുന്നു.

ഇതിൽ ഉയർന്ന നിലയിൽ നിന്നും താഴേക്ക് പോകുമ്പോൾ ഫോട്ടോൺ ഉത്സർജ്ജിക്കപ്പെടും. ആ ഫോട്ടോണിന്റെ തരംഗദൈർഖ്യം 21.1 cm ആയിരിക്കും. ഏകദേശം 140MHz frequency. ഈ ട്രാൻസിഷന്റെ Lifetime ഏകദേശം 11 ബില്യൺ വർഷമാണ്. അതുകൊണ്ടുതന്നെ ലാബിൽ ഇത് നിരീക്ഷിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്.

എന്നാൽ മറ്റൊരിടത്ത് ഇത് നിരീക്ഷിക്കാൻ സാധിക്കും. അതാണ് Hydrogen atomic clouds. ഈ മേഘങ്ങളിൽ ധാരാളം ഹൈഡ്രജൻ ആറ്റങ്ങൾ ഉണ്ട്. അതുകൊണ്ടുതന്നെ ഇവയിൽ നിന്നും ഈ റേഡിയേഷൻ നമുക്ക് നിരീക്ഷിക്കുവാൻ സാധിക്കും. ആറ്റമിക് ഹൈഡ്രജൻ ക്ലൗഡുകളെപ്പറ്റി പഠിക്കാൻ ഈ റേഡിയേഷൻ ആണ് ഉപയോഗിക്കുന്നത്.

ചിത്രങ്ങൾ

1. 21 cm line spectrum. From Snell, Kurtz and Marr, Fundamentals of Radio Astronomy

2. 21 cm map of Milky way galaxy center.

 


Comments

Popular posts from this blog

മാനത്തെ മണിമാളികകള്‍

Death Room

അത്ഭുതങ്ങൾ ഉണ്ടാകുന്നത് എങ്ങനെ?