Posts

Showing posts with the label Astronomy

മാനത്തെ മണിമാളികകള്‍

Image
  മാനത്തെ മണിമാളികകള്‍ സൗരയുഥേതര ഗ്രഹങ്ങള്‍ (Exoplanets) അന്യഗ്രഹങ്ങളെപ്പറ്റിയും അവയില്‍ നിന്നും ഭൂമിയെ നശിപ്പിക്കാനോ മറ്റോ വരുന്ന ജീവികളെപ്പറ്റിയും സിനിമയിലും  മറ്റും കണ്ടിരിക്കുമല്ലോ. സിനിമയില്‍ കാണിക്കുന്നവ മനുഷ്യന്റെ ഭാവന മാത്രമാണ്. എന്നാല്‍ യാഥാര്‍ത്ഥ്യം  സിനിമയിലേതിനേക്കാള്‍ ആശ്ചര്യജനകമാണ്. പ്രപഞ്ചത്തിലെ എണ്ണമില്ലാത്തത്ര നക്ഷത്രങ്ങളില്‍ താരതമ്യേന ചെറിയ ഒരു നക്ഷത്രമാണ് സൂര്യന്‍. ആ സൂര്യനെ ചുറ്റുന്ന എട്ട് ഗ്രഹങ്ങളെയാണ് നിലവിൽ നാം പട്ടികപ്പെടുത്തിയിട്ടുള്ളത്. ഇവയെ ബുധന്‍ (Mercury),  ശുക്രന്‍ (Venus), ഭൂമി (Earth), ചൊവ്വ (Mars) എന്നിവ ഉള്‍പ്പെടുന്ന ഭൗമഗ്രഹങ്ങളെന്നും  (Terrestrial planets) വ്യാഴം (Jupiter), ശനി (Saturn), യുറാനസ് (അരുണന്‍, Uranus),  നെപ്റ്റ്യൂണ്‍ (വരുണന്‍, Neptune) എന്നിവ ഉള്‍പ്പെടുന്ന ഭീമന്മാര്‍ (giants) എന്നും തരംതിരിച്ചിരിക്കുന്നു.  ഭൗമഗ്രഹങ്ങളുടെ അന്തരീക്ഷം നേര്‍ത്തതാണ്. ചിലപ്പോള്‍ അന്തരീക്ഷം ഉണ്ടായില്ലെന്നുതന്നെ വരാം. അതേപോലെ  അവയുടെ പുറംപാളിയില്‍ പാറയായിരിക്കും. എന്നാല്‍ ഭീമന്മാരുടെ പുറംപാളി വാതകങ്ങള്‍ നിറഞ്ഞതായിരിക്കും....

21 cm line of Hydrogen

Image
ഒരു ഇലക്ട്രോണിന്റെ സ്പിൻ 1/2 ആണ്. പ്രോട്ടോണിനും സ്പിൻ 1/2 ആണ്. ഒരു ഹൈഡ്രജൻ ആറ്റത്തിൽ ഒരു പ്രോട്ടോണും ഒരു ഇലക്ട്രോണും ആണ് ഉള്ളത്. അപ്പോൾ ആകെ സ്പിന്നിന് രണ്ട് സാധ്യതകളുണ്ട്. ഒന്ന് രണ്ടും ഒരേ ദിശയിലാകാം. അപ്പോൾ ആകെ സ്പിൻ 1 കിട്ടും. അല്ലെങ്കിൽ എതിർദിശയിലാകാം. അപ്പോൾ 0 കിട്ടും. ഈ രണ്ടു നിലയും തമ്മിൽ ഊർജ്ജനിലയ്ക്ക് അല്പം വ്യത്യാസം ഉണ്ട്. n=1 ആയ നിലയിലെ ഊർജ്ജം -13.6 eV ആണെന്നറിയാമല്ലൊ. F( അതായത് ആകെ സ്പിൻ) 1 ആയത് ഇതിനേക്കാൾ അല്പം കൂടുതലാണ്. 0 ആകുമ്പോൾ കുറവും. ഏതായാലും ഈ രണ്ട് ഊർജ്ജനിലകളും തമ്മിൽ അല്പം വ്യത്യാസം ഉണ്ട്. ഇതിനെ Hyperfine splitting എന്ന് വിളിക്കുന്നു. ഇതിൽ ഉയർന്ന നിലയിൽ നിന്നും താഴേക്ക് പോകുമ്പോൾ ഫോട്ടോൺ ഉത്സർജ്ജിക്കപ്പെടും. ആ ഫോട്ടോണിന്റെ തരംഗദൈർഖ്യം 21.1 cm ആയിരിക്കും. ഏകദേശം 140MHz frequency. ഈ ട്രാൻസിഷന്റെ Lifetime ഏകദേശം 11 ബില്യൺ വർഷമാണ്. അതുകൊണ്ടുതന്നെ ലാബിൽ ഇത് നിരീക്ഷിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. എന്നാൽ മറ്റൊരിടത്ത് ഇത് നിരീക്ഷിക്കാൻ സാധിക്കും. അതാണ് Hydrogen atomic clouds. ഈ മേഘങ്ങളിൽ ധാരാളം ഹൈഡ്രജൻ ആറ്റങ്ങൾ ഉണ്ട്. അതുകൊണ്ടുതന്നെ ഇവയിൽ നിന്നും ഈ റേഡിയേഷൻ നമുക്ക് നിരീക...

Orion Molecular Cloud Complex

Image
 ഓറിയോൺ നമുക്ക് പരിചിതമായ ഒരു നക്ഷത്രക്കൂട്ടമാണ്. ഈ പ്രദേശം നക്ഷത്ര രൂപീകരണത്തിന്റെ അസാധാരണമായ സജീവമായ സ്ഥലമാണ്. വർഷങ്ങളായി, ഇത്രയും തീവ്രമായ ജ്യോതിശാസ്ത്ര പരിശോധനയ്ക്ക് വിധേയമായ മറ്റൊരു പ്രദേശമില്ല, അല്ലെങ്കിൽ ഇത്രയും വൈവിധ്യമാർന്ന നിരീക്ഷണ ഉപകരണങ്ങൾ ഉപയോഗിച്ച് പഠിച്ചിട്ടില്ല. ഈ പ്രദേശത്ത് ഒരു ഭീമാകാരമായ തന്മാത്രാ മേഘ സമുച്ചയം ഉണ്ട്. നമ്മൾ അതിനെ ഓറിയോൺ മോളിക്യുലാർ ക്ലൗഡ് കോംപ്ലക്സ് എന്ന് വിളിക്കുന്നു. ഈ മേഘങ്ങൾ പ്രധാനമായും തന്മാത്രാ ഹൈഡ്രജൻ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. എന്നാൽ CO, HII, പൊടിപടലങ്ങൾ തുടങ്ങിയ മറ്റ് മൂലകങ്ങളും ഉണ്ട്. മേഘ സമുച്ചയത്തിന്റെ ആകെ മാസ്സ്  ഏകദേശം 10⁵ സോളാർ മാസ്സ് ആണ്. ക്ലൗഡ് കോംപ്ലക്സ് പ്രധാനമായും രണ്ട് മേഖലകളായി തിരിച്ചിരിക്കുന്നു. ഓറിയോൺ എ യും ഓറിയോൺ ബിയും. എന്നാൽ ഇത് ഇവിടെ അവസാനിക്കുന്നില്ല, മറ്റു പല ഭാഗങ്ങളും ഉണ്ട്. ഭൂമിയിൽ നിന്നും നമുക്ക് ഇതിന്റെ ഒരു ചെറിയഭാഗം കാണാൻ സാധിക്കും. നമ്മൾ അതിനെ ഓറിയോൺ നെബുല എന്നി വിളിക്കുന്ന. ഇത്  ഒരു HII മേഖലയാണ്. ട്രപീസിയം നക്ഷത്രങ്ങൾ മൂലമാണ് ഈ പ്രദേശം രൂപപ്പെടുന്നത്. ഇവ O, B  തരം നക്ഷത്രങ്ങളാണ്. അതിനാൽ, ഈ...