Posts

Showing posts with the label Physics

മാനത്തെ മണിമാളികകള്‍

Image
  മാനത്തെ മണിമാളികകള്‍ സൗരയുഥേതര ഗ്രഹങ്ങള്‍ (Exoplanets) അന്യഗ്രഹങ്ങളെപ്പറ്റിയും അവയില്‍ നിന്നും ഭൂമിയെ നശിപ്പിക്കാനോ മറ്റോ വരുന്ന ജീവികളെപ്പറ്റിയും സിനിമയിലും  മറ്റും കണ്ടിരിക്കുമല്ലോ. സിനിമയില്‍ കാണിക്കുന്നവ മനുഷ്യന്റെ ഭാവന മാത്രമാണ്. എന്നാല്‍ യാഥാര്‍ത്ഥ്യം  സിനിമയിലേതിനേക്കാള്‍ ആശ്ചര്യജനകമാണ്. പ്രപഞ്ചത്തിലെ എണ്ണമില്ലാത്തത്ര നക്ഷത്രങ്ങളില്‍ താരതമ്യേന ചെറിയ ഒരു നക്ഷത്രമാണ് സൂര്യന്‍. ആ സൂര്യനെ ചുറ്റുന്ന എട്ട് ഗ്രഹങ്ങളെയാണ് നിലവിൽ നാം പട്ടികപ്പെടുത്തിയിട്ടുള്ളത്. ഇവയെ ബുധന്‍ (Mercury),  ശുക്രന്‍ (Venus), ഭൂമി (Earth), ചൊവ്വ (Mars) എന്നിവ ഉള്‍പ്പെടുന്ന ഭൗമഗ്രഹങ്ങളെന്നും  (Terrestrial planets) വ്യാഴം (Jupiter), ശനി (Saturn), യുറാനസ് (അരുണന്‍, Uranus),  നെപ്റ്റ്യൂണ്‍ (വരുണന്‍, Neptune) എന്നിവ ഉള്‍പ്പെടുന്ന ഭീമന്മാര്‍ (giants) എന്നും തരംതിരിച്ചിരിക്കുന്നു.  ഭൗമഗ്രഹങ്ങളുടെ അന്തരീക്ഷം നേര്‍ത്തതാണ്. ചിലപ്പോള്‍ അന്തരീക്ഷം ഉണ്ടായില്ലെന്നുതന്നെ വരാം. അതേപോലെ  അവയുടെ പുറംപാളിയില്‍ പാറയായിരിക്കും. എന്നാല്‍ ഭീമന്മാരുടെ പുറംപാളി വാതകങ്ങള്‍ നിറഞ്ഞതായിരിക്കും....

പ്രഷർ കുക്കറിന്റെ ഫിസിക്സ്

Image
    എല്ലാവരുടെയും വീട്ടിൽ ഉള്ള സാധനം ആണല്ലോ പ്രഷർ കുക്കർ. ഇതിന്റെ പ്രവർത്തനം ഒറ്റ വാചകത്തിൽ എല്ലാവരും കേട്ടിക്കുണ്ടാകും. അതിലെ ഫിസിക്സ് ആണ് പറയാൻ ഉദ്ദേശിക്കുന്നത്. ചില സാങ്കേതിക പദങ്ങൾ ഉപയോഗിക്കും. പച്ചക്കറി വേവുന്ന കാര്യം ഇവിടെ ഉദ്ദേശിക്കുന്നില്ല എന്നത് പ്രത്യേകം പറയുന്നു. കുക്കറിൽ വെള്ളം മാത്രം വച്ചിട്ടുള്ള സാഹചര്യം ആണ് പറയുന്നത്. ആദ്യം വെള്ളം അന്തരീക്ഷതാപനിലയിൽ ആയിരിക്കും. കൂടാതെ അന്തരീക്ഷ മർദ്ദത്തിലും ആയിരിക്കും. കുക്കർ ഇപ്പോൾ നമ്മൾ കുക്കർ അടയ്ക്കുന്നു. അപ്പോഴും താപനിലയും മർദ്ദവും മാറുന്നില്ല. കുക്കറിൽ വെയിറ്റ് ഇട്ടിട്ടുണ്ട്. ഇപ്പൾ നമുക്ക് ഇതിനെ ഒരു closed system ആയി കണക്കാക്കാം. അതായത്, സിസ്റ്റവും ചുറ്റുപാടും തമ്മിൽ ഊർജ്ജം കൈമാറും, ദ്രവ്യം കൈമാറുന്നില്ല. ഇനി ഇത് അടുപ്പത്ത് വയ്ക്കുക. അതായത് ചൂട് കൊടുക്കുക. ഒന്നാം താപഗതിക നിയമം അനുസരിച്ച്, കൊടുക്കുന്ന താപം = work + internal energy. പക്ഷേ ഇവിടെ വ്യാപ്തം മാറുന്നില്ല. അതുകൊണ്ട് work ഇല്ല. കൊടുക്കുന്ന താപം മുഴുവൻ സിസ്റ്റത്തിന്റെ internal energy ആയി മാറുകയാണ്. അതായത് താപനില ഉയരുന്നു. ഇനിയാണ് കളി മാറുന്നത്. സിസ്റ്റത...

Quantum Chromodynamics

Image
  ആറ്റോമിക് ന്യൂക്ലിയസിനകത്ത് പ്രോട്ടോണും ന്യൂട്രോണും ഉണ്ടേന്ന് നമുക്കറിയാം. ഈ പ്രോട്ടോണും ന്യൂട്രോണും ഉണ്ടാക്കിയിരിക്കുന്നത് ക്വാർകുകൾ എന്ന എലമെന്ററി പാർട്ടിക്കിളുകൾ ഉപയോഗിച്ചാണ്. ക്വാർകുകൾ ആറെണ്ണമുണ്ട്. 1st generation -up, down 2nd generation- charmed, strange 3rd generation- top, bottom 1st generation ന് ആണ് എറ്റവും മാസ് കുറവ്. 2,3 യഥാക്രമം കൂടിവരും. എല്ലാ ജനറേഷലിലും ആദ്യം എഴുതിയിരിക്കുന്നതിന് രണ്ടാമത്തേതിനേക്കാൾ മാസ് കുറവാണ്. എല്ലാ ജനറേഷനിലും ആദ്യത്തേതിന്റെ ( അതായത്, up, charmed, top) ചാർജ് +2/3 യും രണ്ടാമത്തേതിന്റെ -1/3 യും ആണ്.( multiples of e) പ്രോട്ടോൺ ഉണ്ടാക്കിയിരിക്കുന്നത് രണ്ട് അപ് ക്വാർകും ഒരു ഡൗൺ ക്വാർകും ചേർത്താണ്.(uud). ന്യൂട്രോണിന് udd. ഇതിലെ ചാർജ് കൂട്ടിനോക്കി പ്രോട്ടോണിന്റെയും ന്യൂട്രോണിന്റെയും ചാർജ് കണക്കാക്കി നോക്കൂ. (ക്വാർക് ചേർന്ന് ഉണ്ടാകുന്ന പാർടിക്കിൾസിനെപ്പറ്റി പിന്നീട്.) അപ്പോൾ നമ്മുടെ പ്രശ്നം ഇതാണ്. എല്ലാ ക്വാർകുകളുടെയും സ്പിൻ 1/2 ആണ്. അപ്പോൾ ഒരു സ്റ്റേറ്റിൽ രണ്ട് ക്വാർകേ വയ്കാൻ പറ്റൂ. മൂന്നും ഒരേ ക്വാർക് വച്ചുണ്ടായ ബേരിയോണുകൾക്ക് എന്ത് ചെയ്യും?(ബേരിയോൺ- ...

Introduction to Variational Calculus

Image
(മാസ്സ് ഇല്ലാത്ത പ്രകാശം ബ്ലാക്ക് ഹോളിൻറെ അകത്തേക്ക് പോകുന്നത് എങ്ങനെയാണെന്ന് സംശയം ഉള്ളവർ ഇത് ഒന്ന് നോക്കൂ.) നിങ്ങൾ  A എന്ന പോയിന്റിൽ നിൽക്കുകയാണ്. നീല നിരത്തിലുള്ളത് വെള്ളമാണെന്നു കരുതുക. ഒരാൾ വെള്ളത്തിൽ മുങ്ങിക്കൊണ്ടിരിക്കുന്നു. അയാളെ രക്ഷിക്കണം. അതിനായി എത്രയും പെട്ടന്ന് അയാളുടെ അടുത്ത് എത്തണം. അതിനായി ഏതു വഴിയിലൂടെയാണീ പോകേണ്ടത്? എങ്ങനെ പോയാലാണ് ഏറ്റവും കുറഞ്ഞ സമയത്തു B യിൽ എത്താനാവുക? കരയിൽ ഓടുന്നതിനേക്കാൾ കുറഞ്ഞ വേഗത്തിലേ വെള്ളത്തിൽ നീന്താനാകൂ. കരയിലെയും വെള്ളത്തിലേക്കു, വേഗതകൾ തന്നിട്ടുണ്ട് എന്ന് കരുതുക. ഇവിടെ സാധ്യമായ ചില പാതകൾ നമുക്ക് പരിഗണിക്കാം. (ചിത്രം നോക്കുക) ഇനി ഉറച്ചു കണക്കിന്റെ കളിയാണ്. കരയിലെ വേഗത =v1. വെള്ളത്തിലെ വേഗത =v2 Therefore, total time t=s1/v1+s2/v2. s1,s2 കരയിലും വെള്ളത്തിലും സഞ്ചരിക്കുന്ന ദൂരം. ഇനിയുള്ളത് കുറച്ചു ബുദ്ധിമുട്ടായിരിക്കും . ഓരോ പാതയിലൂടെയുമുള്ള സഞ്ചാരം നമുക്കൊന്ന് ആലോചിച്ചു നോക്കാം. 1. കരയിലൂടെ ഓടുമ്പോൾ x ഇന്റെ  വാല്യൂ മാത്രമേ മാറുന്നുള്ളു. y യുടെ സ്ഥാനം മാറുന്നില്ല. വെള്ളത്തിലെത്തിക്കഴിഞ്ഞു മാത്രമാണ് y മാറാൻ തുടങ്ങുന്നത്. അതായത് അരയി...